< Back
Kerala

Kerala
പയ്യന്നൂരിൽ യുവതിയുടെ മരണം ഭർതൃ പീഡനം മൂലമെന്ന് പരാതി
|6 Sept 2022 8:09 AM IST
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കണ്ണൂർ: പയ്യന്നൂരിൽ യുവതി ജീവനൊടുക്കിയത് ഭർതൃ പീഡനം മൂലമെന്ന് പരാതി.കഴിഞ്ഞ ശനിയാഴ്ചയാണ് കരിവെള്ളൂർ കൂക്കാനത്തെ രാകേഷിന്റെ ഭാര്യ കെ.പി സൂര്യ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചത്. സൂര്യ ആത്മഹത്യ ചെയ്യാൻ കാരണം ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും നിരന്തര പീഡനമാണന്നാണ് വീട്ടുകാരുടെ പരാതി.
തന്നെ പീഡിപ്പിക്കുന്നതായി സൂര്യ വീട്ടുകാരെ അറിയിച്ചിരുന്നുവെന്നും ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ആസ്വഭാവിക മരണത്തിനു കേസെടുത്ത പൊലീസ് വീട്ടുകാരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൂര്യയുടെ കുടുംബാംഗങ്ങളിൽ നിന്നും പൊലീസ് ഇന്നലെ മൊഴിയെടുത്തു. ശേഷം ഭർത്താവിനെയും വീട്ടുകാരെയും ചോദ്യം ചെയ്യും. പയ്യന്നൂർ സി.ഐ മഹേഷ് കെ നായരുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്.