< Back
Kerala

Kerala
തിരുവനന്തപുരത്ത് കാറിന് മുകളിലേക്ക് ആല്‍മരം കടപുഴകി വീണ് സ്ത്രീ മരിച്ചു
|16 July 2024 10:48 PM IST
തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് മോളിയെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
തിരുവനന്തപുരം: പേരൂര്‍ക്കട വഴയിലയില്‍ കൂറ്റന്‍ ആല്‍മരം കാറിന് മുകളിലേക്ക് വീണ് സ്ത്രീ മരിച്ചു. തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്.
ബ്യൂട്ടിപാർലർ നടത്തുകയാണ് മോളി. സ്ഥാപനം അടച്ചശേഷം വീട്ടിലേക്ക് പോകാനായി സുഹൃത്തിന്റെ കാറിൽ ഇരിക്കുകയായിരുന്നു. സുഹൃത്ത് ഭക്ഷണം വാങ്ങാനായി കടയിലേക്ക് പോയ സമയത്താണ് മരം വീണത്.
കാര്‍ വെട്ടിപ്പൊളിച്ചാണ് മോളിയെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തിരുവനന്തപുരം– തെങ്കാശി സംസ്ഥാന പാതയിൽ ഗതാഗതം ഏറെനേരം പൂർണമായി സ്തംഭിച്ചു.
Watch Video Report