< Back
Kerala
നരിക്കുനിയിൽ ബസിൽ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം; അപകടത്തിന് കാരണം അശാസ്ത്രീയ ഡോർ ബട്ടൺ
Kerala

നരിക്കുനിയിൽ ബസിൽ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം; അപകടത്തിന് കാരണം അശാസ്ത്രീയ ഡോർ ബട്ടൺ

Web Desk
|
7 Dec 2022 12:42 PM IST

അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കേണ്ടതും ഗ്ലാസ് കൊണ്ട് മറച്ചിരിക്കേണ്ടതുമായ ബട്ടണാണ് അശാസ്ത്രീയമായി ഘടിപ്പിച്ചത്

കോഴിക്കോട്: കോഴിക്കോട് നരിക്കുനിക്ക് സമീപം ബസിൽ നിന്ന് പുറത്തേക്ക് വീണ് സ്ത്രീ മരിക്കാനിടയായ അപകടത്തിന് കാരണം അശാസ്ത്രീയ ഡോർ ബട്ടനെന്ന് കണ്ടെത്തൽ. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കേണ്ടതും ഗ്ലാസ് കൊണ്ട് മറച്ചിരിക്കേണ്ടതുമായ ബട്ടണാണ് അശാസ്ത്രീയമായി ഘടിപ്പിച്ചത്. ഇതിൽ ഒരു യാത്രക്കാരന്റെ കൈ തട്ടിയാണ് ബസിന്റെ ഡോർ തുറന്നതും സ്ത്രീ പുറത്തേക്ക് വീണതും.

ബസിന്റെ ഫിറ്റ്നസ് മോട്ടോർവാഹനവകുപ്പ് റദ്ദാക്കി. നരിക്കുനി എളേറ്റില്‍ റോഡില്‍ നെല്ലിയേരിതാഴം വളവില്‍ നവംബർ 27 നാണ് തിരുവണ്ണൂർ സ്വദേശി ഉഷ യാത്രക്കാരി റോഡിലേക്ക് തെറിച്ചു വീണതും മരണപ്പെട്ടതും. അപകടകാരണത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് അനധികൃത ബട്ടനെക്കുറിച്ച വിവരം മോട്ടോർ വാഹന വകുപ്പിന് ലഭിക്കുന്നത്

ഡോർ വേഗം തുറക്കാനാണ് ഇത്തരം ബട്ടണ്‍ ഘടിപ്പിക്കുന്നത്. ബസിനെതിരെ നടപടി സ്വീകരിച്ചതായും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പറഞ്ഞു. സ്വകാര്യ ബസുകളില്‍ ഇത്തരവം അനധികൃത ബട്ടണുകള്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ വാഹന പരിശോധന കർശനമാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Similar Posts