< Back
Kerala

Kerala
പ്രസവനിർത്തൽ ശസ്ത്രക്രിയക്ക് വിധേയായ യുവതി മരിച്ചു; ആരോപണവുമായി കുടുംബം
|20 Jan 2024 8:07 PM IST
ആലപ്പുഴ വനിത ശിശു ആശുപത്രിയിലാണ് സംഭവം
ആലപ്പുഴ: പ്രസവ നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. ആലപ്പുഴ പഴയ വീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
ലാപ്രോസ്കോപ്പി ശസ്ത്രക്രിയയ്ക്കിടെ യുവതി ഗുരുതരാവസ്ഥയിലാവുകയായിരുന്നു. സംഭവത്തിൽ ലീഗൽ സർവീസ് അതോറിറ്റി സ്വമേധയാ കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസിൽ ബന്ധുക്കൾ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ആലപ്പുഴ വനിത ശിശു ആശുപത്രിയിലാണ് സംഭവം. ഗുരുതരാവസ്ഥയിൽ ഇന്നലെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആശ ഇന്ന് വൈകിട്ടോടെ മരിക്കുകയായിരുന്നു. പോസ്റ്റുമോട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.