< Back
Kerala

Kerala
കൊല്ലത്ത് മതിൽ ഇടിഞ്ഞു വീണ് സ്ത്രീ മരിച്ചു
|23 Oct 2023 11:02 PM IST
വീടിന് സമീപത്തുള്ള വെള്ളക്കെട്ട് നീക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം
കൊല്ലം: കണ്ണനല്ലൂരിൽ മതിൽ ഇടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മുട്ടയ്ക്കാവിൽ പള്ളിവടക്കേതിൽ ആമിന(45)യാണ് മരിച്ചത്. വീടിന് സമീപത്തുള്ള വെള്ളക്കെട്ട് നീക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. സമീപത്തുള്ള കോൺക്രീറ്റ് മതിൽ ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. പലരും പെട്ടെന്ന് തന്നെ രക്ഷിക്കാനെത്തിയെങ്കിലും ഭാരമുള്ള അവശിഷ്ടം നീക്കാൻ കഴിഞ്ഞില്ല. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Woman dies after wall collapses in Kollam