< Back
Kerala
തൃശൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി മരിച്ച നിലയിൽ
Kerala

തൃശൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി മരിച്ച നിലയിൽ

Web Desk
|
10 Aug 2022 12:04 PM IST

ഒന്നരവർഷം മുമ്പാണ് അഫ്‌സാനയും അമലും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.

തൃശൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി മരിച്ച നിലയിൽ. പരിഞ്ഞനം കൊറ്റംകുളം സ്വദേശി അഫ്‌സാനയാണ് മരിച്ചത്. ഭർത്താവ് അമലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒന്നരവർഷം മുമ്പാണ് അഫ്‌സാനയും അമലും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം ഇരുവരും ഫ്‌ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. ആ സമയത്ത് പെൺകുട്ടിക്ക് സ്ത്രീധന പീഡനം നേരിടേണ്ടി വന്നെന്നാണ് വിവരം. ഇതിനെ തുടർന്ന് പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങിവന്നിരുന്നു.

ബന്ധുക്കൾ തമ്മിൽ സംസാരിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞതിനെ തുടർന്ന് പെൺകുട്ടി വീണ്ടും ഫ്‌ളാറ്റിലേക്ക് മടങ്ങിപ്പോയിരുന്നു. പിന്നീടായിരുന്ന മരിച്ച നിലയിൽ കണ്ടെത്തിയത്.

Similar Posts