< Back
Kerala

Kerala
ഉറക്കം കുറവാണെന്ന പേരിലെത്തി വനിതാ ഡോക്ടറെ മര്‍ദിച്ചു; ബി.ജെപി വാർഡ് മെമ്പർ അറസ്റ്റിൽ
|28 Feb 2024 6:11 PM IST
പടിയൂര്‍ പഞ്ചായത്തംഗമായ ശ്രീജിത്ത് മണ്ണായിലിനെയാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്.
തൃശൂര്‍: വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തെന്ന കേസില്‍ ബി.ജെ.പി പഞ്ചായത്തംഗം അറസ്റ്റില്‍. പടിയൂര്‍ പഞ്ചായത്തംഗമായ ശ്രീജിത്ത് മണ്ണായിലിനെയാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്.
പൊറത്തിശ്ശേരി ആരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടര്‍ക്കുനേരേ ബുധനാഴ്ച രാവിലെയാണ് അതിക്രമമുണ്ടായത്. ഉറക്കക്കുറവിന് ചികിത്സ തേടിയാണ് ശ്രീജിത്ത് ആരോഗ്യകേന്ദ്രത്തില്‍ എത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.
തുടര്‍ന്ന് ഡോക്ടറെ കാണാനായി ഒ.പി.യില്‍ കയറിയ പ്രതി ഡോക്ടറുമായി സംസാരിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായി. ഇതിനുപിന്നാലെ വനിതാ ഡോക്ടറുടെ മുഖത്തടിച്ചെന്നാണ് പരാതി.ആശുപത്രി ജീവനക്കാരാണ് പ്രതിയെ പിടിച്ചുവെച്ച് പൊലീസിന് കൈമാറുന്നത്.
Watch Video Report