< Back
Kerala
കോട്ടയം മെഡിക്കല്‍ കോളജ്Kerala
കോട്ടയം മെഡിക്കൽ കോളജിൽ പൊലീസ് എത്തിച്ച പ്രതി ആക്രമിക്കാൻ ശ്രമിച്ചെന്ന് വനിതാ ഡോക്ടറുടെ പരാതി
|18 Jun 2023 4:55 PM IST
ഏറ്റുമാനൂർ പൊലീസ് കൊണ്ടുവന്ന പ്രതിയാണ് അത്യാഹിത വിഭാഗത്തിൽ ആക്രമിക്കാൻ ശ്രമിച്ചത്
കോട്ടയം: മെഡിക്കൽ കോളജിൽ പൊലീസ് പരിശോധനക്ക് എത്തിച്ച പ്രതി ആക്രമിക്കാൻ ശ്രമിച്ചെന്ന് വനിതാ ഡോക്ടറുടെ പരാതി. ഏറ്റുമാനൂർ പൊലീസ് കൊണ്ടുവന്ന പ്രതിയാണ് അത്യാഹിത വിഭാഗത്തിൽ ആക്രമിക്കാൻ ശ്രമിച്ചത്. ജീവനക്കാർ കെട്ടിയിട്ടതോടെ വനിതാ ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഡോക്ടറുടെ പരാതിയിൽ ഗാന്ധി നഗർ പൊലീസ് വനിതാ ഡോക്ടറുടെ മൊഴിയെടുത്തു. പുലര്‍ച്ചെ മൂന്ന് മണിക്ക് നടന്ന സംഭവത്തില്‍ പൊലീസ് ഡോക്ടറുടെ മൊഴിയെടുത്തത് വൈകീട്ടാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Watch Video Report