< Back
Kerala
കോഴിക്കോട്ട് ആണ്‍സുഹൃത്തിന്‍റെ വാടക വീട്ടിൽ  യുവതി ആത്മഹത്യ ചെയ്തു; സുഹൃത്ത് കസ്റ്റഡിയില്‍
Kerala

കോഴിക്കോട്ട് ആണ്‍സുഹൃത്തിന്‍റെ വാടക വീട്ടിൽ യുവതി ആത്മഹത്യ ചെയ്തു; സുഹൃത്ത് കസ്റ്റഡിയില്‍

Web Desk
|
1 Sept 2025 1:44 PM IST

എരഞ്ഞിപ്പാലത്തെ ബഷീറുദ്ദീൻ്റെ വാടക വീട്ടിലായിരുന്നു സംഭവം നടന്നത്

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ഇരുപത്തിയൊന്നുകാരിയെ സുഹൃത്തിൻ്റെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അത്തോളി തോരായി സ്വദേശി ആയിഷ റഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്ത് ബഷീറുദ്ദീനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി.

അത്തോളി തോരായി സ്വദേശിനി ആയിഷ റഷയെ ഇന്നലെ രാത്രിയാണ് ആൺ സുഹൃത്ത് ബഷീറുദ്ദീൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിയപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. യുവതി ആത്മഹത്യ ചെയ്തെന്നാണ് ഇയാൾ ആശുപത്രിയിൽ അറിയിച്ചത്. ആശുപത്രി അധികൃതർ അറിയിച്ചത് പ്രകാരം പൊലീസെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു.

എരഞ്ഞിപ്പാലത്തെ ബഷീറുദ്ദീൻ്റെ വാടക വീട്ടിലായിരുന്നു സംഭവം നടന്നത്. മംഗലാപുരത്ത് ഫിസിയോ തെറാപ്പി വിദ്യാർഥിയായ യുവതി നാല് ദിവസം മുമ്പ് കോഴിക്കോടെത്തിയിരുന്നെങ്കിലും വീട്ടിലേക്ക് പോകാതെ ബഷീറുദ്ദീനൊപ്പം കഴിയുകയായിരുന്നു. ഇരുവരും രണ്ട് വർഷത്തിലധികമായി അടുപ്പത്തിലായിരുന്നു. എന്നാൽ യുവതിയെ ബഷീറുദ്ദീൻ ബ്ലാക്ക് മെയിൽ ചെയ്തതായും മർദിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം ആരോപിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

Related Tags :
Similar Posts