< Back
Kerala
അട്ടപ്പാടിയിൽ സ്ത്രീയെ കൊന്നു കുഴിച്ചുമൂടിയ സംഭവം; മരണകാരണം തലയോട്ടിയിലെ പൊട്ടലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്‌
Kerala

അട്ടപ്പാടിയിൽ സ്ത്രീയെ കൊന്നു കുഴിച്ചുമൂടിയ സംഭവം; മരണകാരണം തലയോട്ടിയിലെ പൊട്ടലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്‌

Web Desk
|
20 Oct 2025 9:55 AM IST

മരണം ഉറപ്പാക്കിയ ശേഷം അന്നു തന്നെ മൃതദേഹം കുഴിച്ചുമൂടിയെന്നായിരുന്നു പങ്കാളിയുടെ മൊഴി

പാലക്കാട്: അട്ടപ്പാടിയിലെ വള്ളിയമ്മ കൊലപാതക കേസിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പുറത്ത്. തലയോട്ടിയിലേറ്റ പൊട്ടലാണ് മരണകാരണം. വള്ളിയമ്മയെ വിറകു കൊള്ളികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയതാണെന്ന് പങ്കാളി പഴനി മൊഴി നൽകിയിരുന്നു.

മരണം ഉറപ്പാക്കിയ ശേഷം അന്നു തന്നെ മൃതദേഹം കുഴിച്ചുമൂടിയെന്നും രണ്ടു ദിവസത്തിനു ശേഷം മറ്റൊരു കുഴിയെടുത്ത് മൃതദേഹം അതിലേക്ക് മാറ്റിയെന്നും പഴനി മൊഴി നൽകിയിരുന്നു.വള്ളിയമ്മയെ കാണാനില്ലെന്ന് പറഞ്ഞ് രണ്ടുമാസം മുന്‍പാണ് മക്കള്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് പളനിയെ ചോദ്യം ചെയ്യുകയും ചെയ്തു.

പഴനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വള്ളിയമ്മയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടത്തി പിറ്റേന്നാണ് മൃതദേഹം കുഴിച്ചിട്ടതെന്നും പഴനി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് കൊലപാതകം നടന്നത്.

Similar Posts