< Back
Kerala
കുണ്ടറ പീഡന പരാതി; എ.കെ ശശീന്ദ്രനെതിരെ യുവതി ഇന്ന് ഗവർണർക്ക് പരാതി നൽകിയേക്കും
Kerala

കുണ്ടറ പീഡന പരാതി; എ.കെ ശശീന്ദ്രനെതിരെ യുവതി ഇന്ന് ഗവർണർക്ക് പരാതി നൽകിയേക്കും

Web Desk
|
27 July 2021 6:39 AM IST

വരുന്ന ദിവസങ്ങളിൽ ദേശിയ മനുഷ്യാവകാശ കമ്മീഷനും ദേശിയ വനിതാ കമ്മീഷനും സമാന പരാതി യുവതി കൈമാറും

കുണ്ടറ പീഡന പരാതിയിൽ വനം മന്ത്രി എ കെ ശശീന്ദ്രനെതിരെ യുവതി ഇന്ന് ഗവർണർക്ക് പരാതി നൽകിയേക്കും. പീഡന പരാതി ഒത്തുതീർപ്പാക്കാനും കേസിനെ സ്വാധീനിക്കാനും ശ്രമിച്ചു എന്ന് കാണിച്ചാകും പരാതി നൽകുക. ദേശിയ മനുഷ്യാവകാശ കമ്മീഷനും ദേശിയ വനിതാ കമ്മീഷനും സമാന പരാതി യുവതി കൈമാറും.

അതേസമയം യുവതിയുടെ പരാതിക്ക് പിന്നിൽ രാഷ്ട്രീയ പ്രശ്നങ്ങളെന്ന് ഡി.ഐ.ജി ഇന്നലെ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പരാതി കൈകാര്യം ചെയ്യുന്നതിൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് വീഴ്ചയെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. പ്രാഥമിക അന്വേഷണത്തിൽ കഴമ്പില്ലെന്ന് കണ്ടിട്ടും പരാതി തീർപ്പാക്കിയില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന് എതിരെ യുവതി രംഗത്ത് വന്നേക്കും.

Similar Posts