< Back
Kerala
വയനാട്ടിൽ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
Kerala

വയനാട്ടിൽ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

Web Desk
|
9 May 2022 9:34 AM IST

പനമരത്തെ യുവതിയുടെ ബന്ധു വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്

വയനാട് പനമരം കുണ്ടാലയിൽ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊന്നു. ബന്ധുവീട്ടിൽ വിരുന്നെത്തിയ കോഴിക്കോട് കൊളത്തറ സ്വദേശി നിതാ ഷെറിൻ ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് അബൂബക്കർ സിദ്ദിഖിനെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകുന്നേരം നാല് മണിയേടെയാണ് അബൂബക്കർ സിദ്ദിഖും ഭാര്യ നിതാ ഷെറിനും രണ്ട് വയസുള്ള കുട്ടിയുമായി ബന്ധുവിന്റെ വീട്ടിൽ എത്തിയത്. മൈസൂരുവിലേക്കുള്ള വിനോദയാത്രക്കിടയായിരുന്നു സന്ദർശനം. വീടിന്‍റെ മുകളിലെ മുറിയിൽ കഴിയുന്നതിനിടെ രാത്രിയിൽ നിതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സിദ്ദിഖ് തന്നെയാണ് കോഴിക്കോടുള്ള സഹോദരൻ വഴി പൊലീസിനെ വിവരമറിയിച്ചത്. പുലർച്ചെ മൂന്നുമണിയോടെ പൊലീസെത്തി വീട്ടുകാരെ വിളിച്ചുണർത്തിയപ്പോഴാണ് ബന്ധുവായ വീട്ടുടമയും കുടുംബവും വിവരമറിയുന്നത്.

പൊലീസ് എത്തുമ്പോൾ കുഞ്ഞിനെ കയ്യിലെടുത്ത് മുറിയിലെ സോഫയിൽ ഇരിക്കുകയായിരുന്നു സിദ്ദിഖ്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ ഉന്നതഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

Similar Posts