< Back
Kerala

Kerala
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു
|31 March 2024 4:36 PM IST
നിരപ്പ് സ്വദേശി സിംന സക്കീറാണ് കൊല്ലപ്പെട്ടത്.
കൊച്ചി: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. നിരപ്പ് സ്വദേശി സിംന സക്കീറാണ് കൊല്ലപ്പെട്ടത്. സിംനയെ കുത്തിയ ഷാഹുൽ അലിയെ പൊലീസ് പിടികൂടി. ഇയാൾ പുന്നമ്മറ്റം സ്വദേശിയാണ്. ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
ഇരുവരും പരിചയക്കാരാണെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ സിംന എത്തിയപ്പോൾ പ്രതി കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. കഴുത്തിലേറ്റ ആഴമുള്ള മുറിവാണ് മരണത്തിന് കാരണമായത്.