< Back
Kerala

Kerala
താനൂരിൽ മകളുടെ മുൻ ഭർത്താവിന്റെ മർദനമേറ്റ സ്ത്രീ മരിച്ചു
|22 Dec 2023 1:54 PM IST
താനൂർ മൂലക്കൽ പണ്ടാരവളപ്പ് മുത്തംപറമ്പിൽ ജയ (50) ആണ് മരിച്ചത്.
മലപ്പുറം: താനൂരിൽ മകളുടെ മുൻ ഭർത്താവിന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. താനൂർ മൂലക്കൽ പണ്ടാരവളപ്പ് മുത്തംപറമ്പിൽ ജയ (50) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് ആക്രമണമുണ്ടായത്.
മകളുടെ ഭർത്താവായിരുന്ന പ്രദീപ് ആണ് ജയയെ മർദിച്ചത്. ഭർത്താവ് വേണുവിനെയും മകൾ രേഷ്മയേയും പ്രദീപ് ഇരുമ്പ് വടിയുമായെത്തി മർദിച്ചിരുന്നു. ഇതിന് ശേഷമാണ് ജയയെ മർദിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് വേണുവിനെയും രേഷ്മയേയും ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട് വീട്ടിൽ പരിശോധിച്ചപ്പോഴാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ ജയയെ കണ്ടത്. ഇരുമ്പ് വടികൊണ്ട് അടിയേറ്റ് ഗുരുതരാവസ്ഥയിലായ ജയ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.