< Back
Kerala
മലപ്പുറത്ത് ആൾത്താമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
Kerala

മലപ്പുറത്ത് ആൾത്താമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

Web Desk
|
13 April 2025 3:05 PM IST

അത്തിപ്പറ്റ സ്വദേശി ഫാത്തിമയാണ് മരിച്ചത്

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ആൾതാമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. അത്തിപ്പറ്റ സ്വദേശി സ്വദേശി ഫാത്തിമയാണ് മരിച്ചത്. ഇവർ സമീപത്തെ വീട്ടിലെ ജോലിക്കാരിയാണെന്ന് പൊലീസ് പറഞ്ഞു.

ഉടമകൾ വിദേശത്തുള്ള വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണുള്ളത്. വാട്ടര്‍ ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ടായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ആമയ്ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ഇന്ന് ആമകള്‍ക്ക് ഭക്ഷണം നല്‍കാന്‍ വാട്ടര്‍ടാങ്ക് തുറന്നപ്പോഴാണ് യുവതിയുടെ മൃദദേഹം കണ്ടെത്തിയത്.

പൊലീസ് സംഭവ സ്ഥലത്തെത്തി. മൃതദേഹം വാട്ടർ ടാങ്കിൽനിന്നു പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Related Tags :
Similar Posts