< Back
Kerala
ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി ബലാത്സംഗം ചെയ്തു;രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതിയുടെ മൊഴി
Kerala

'ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി ബലാത്സംഗം ചെയ്തു';രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതിയുടെ മൊഴി

Web Desk
|
8 Dec 2025 12:57 PM IST

ലൈംഗിക അതിക്രമത്തിനുശേഷം വിവാഹം ചെയ്യാനാകില്ലെന്ന് രാഹുല്‍ പറഞ്ഞതായി യുവതി അന്വേഷണസംഘത്തിന് മൊഴി നല്‍കി

തിരുവനന്തപുരം:രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ രണ്ടാമത്തെ കേസിൽ അതിജീവിത അന്വേഷണ സംഘത്തിന് മൊഴി നൽകി.എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് 23കാരിയുടെ മൊഴിയെടുത്തത്. രാഹുൽ ബന്ധം സ്ഥാപിച്ചത് വിവാഹ വാഗ്ദാനം നൽകിയാണെന്ന് യുവതി മൊഴി നല്‍കി.

ഭാവി കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തിയെന്നും ക്രൂരമായി ബലാത്സംഗം ചെയ്തെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഒരു കുഞ്ഞു വേണമെന്ന് രാഹുല്‍ പറഞ്ഞു. രാഹുൽ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തു.ഫോൺ വിളിച്ചാൽ എടുത്തില്ലെങ്കിൽ അസഭ്യം പറയുമായിരുന്നു .ലൈംഗിക അതിക്രമത്തിനുശേഷം വിവാഹം ചെയ്യാനാകില്ലെന്ന് പറഞ്ഞു. കാറുമായി വീടിനടുത്ത് എത്തി കൂടെ വരാൻ ആവശ്യപ്പെട്ടു.കേസുമായി മുന്നോട്ടു പോകാന്‍ ഭയമുണ്ടെന്നും അന്വേഷണസംഘത്തോടെ യുവതി പറഞ്ഞു.

Similar Posts