< Back
Kerala

Women and child welfare
Kerala
ഏപ്രിൽ ഫൂൾ എന്നപേരിൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ് വനിതാ ശിശുക്ഷമ വകുപ്പ് പിൻവലിച്ചു
|1 April 2023 4:44 PM IST
ഇന്ന് മുതൽ നിലവിൽവരുന്ന നിയമങ്ങൾ എന്ന പേരിലാണ് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകളിട്ടത്.
തിരുവനന്തപുരം: ഏപ്രിൽ ഫൂൾ എന്ന പേരിൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ് വനിതാ ശിക്ഷേമ വകുപ്പ് പിൻവലിച്ചു. ഇന്ന് മുതൽ നിലവിൽവരുന്ന നിയമങ്ങൾ എന്ന പേരിലാണ് പോസ്റ്റ് ഇട്ടത്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റല്ല, ഭാര്യയെ നിലക്ക് നിർത്താൻ ഭർത്താവിന് ബലപ്രയോഗം നടത്താം, സ്ത്രീകൾക്ക് കുറഞ്ഞ വേതനം കൊടുക്കുന്നത് തെറ്റല്ല തുടങ്ങിയ പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെയാണ് പോസ്റ്റുകൾ പിൻവലിച്ചത്. ജനങ്ങളെ വിഡ്ഢിയാക്കരുത്. ഇത്തരം പോസ്റ്ററുകൾ എന്താണ് ഉദ്ദേശിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളുമായി പലരും രംഗത്തെത്തി. വനിതാ ശിശുക്ഷേമ വകുപ്പിന് സമീപകാലത്തൊന്നും കേൾക്കേണ്ടിവന്നിട്ടില്ലാത്ത വലിയ വിമർശനമാണ് ഇന്ന് മന്ത്രിക്കെതിരെ അടക്കം ഉയർന്നത്. ഇതിന് പിന്നാലെയാണ് പോസ്റ്റ് പിൻവലിച്ചത്.