< Back
Kerala
പാലക്കാട്ട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മര്‍ദനം; പ്രതി അറസ്റ്റിൽ
Kerala

പാലക്കാട്ട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മര്‍ദനം; പ്രതി അറസ്റ്റിൽ

Web Desk
|
2 Aug 2025 10:25 AM IST

നൂറണി സ്വദേശി കിരൺ ആണ് മര്‍ദിച്ചത്

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകളെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ. നൂറണി സ്വദേശി കിരൺ എന്നയാളാണ് അറസ്റ്റിലായത്. നാല് സ്ത്രീകൾ പാലക്കാട് നിന്നും-കണ്ണൂരിലേക്ക് ട്രെയിൻ കയറാൻ വന്നപ്പോഴാണ് മർദനത്തിനിരയായത്.

15 വയസുഉള്ള കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തതിനാണ് ഇയാൾ സ്ത്രീകളെ മർദിച്ചത്. മർദിക്കുന്ന ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. സ്ത്രീകളെ ആക്രമിക്കൽ, പൊതു സ്ഥലത്ത് അശ്ലീലം പറയൽ, ലൈംഗിക ചുവയോടെ ശാരീരിക സ്പർശനം, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു.

48 വയസുകാരനായ കിരൺ റിമാൻ്റിലാണ്. 15 വയസുകാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ച സംഭവത്തിൽ പോക്സോ വകുപ്പ് ചുമത്തിയിട്ടില്ല.

പാലക്കാട് നഗരത്തിൽ യുവതിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ. സുൽത്താൻ പേട്ട ജങ്ഷനിലൂടെ നടന്ന് പോകുന്ന യുവതിയെ ബലം പ്രയോഗിച്ച് ഓട്ടോറിക്ഷയിൽ കയറ്റാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പൊലീസിൽ ഏൽപ്പിച്ചത്. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Similar Posts