< Back
Kerala
പത്തനംതിട്ടയിൽ യുവതിയുടെ കൈപ്പത്തി ഭര്‍ത്താവ് വെട്ടിമാറ്റി
Kerala

പത്തനംതിട്ടയിൽ യുവതിയുടെ കൈപ്പത്തി ഭര്‍ത്താവ് വെട്ടിമാറ്റി

Web Desk
|
17 Sept 2022 11:26 PM IST

ഇരുവരുടെയും വിവാഹമോചനക്കേസ് കോടതിയില്‍ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്.

പത്തനംതിട്ട കലഞ്ഞൂരിൽ യുവതിയെ വീട്ടിൽ കയറി ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കലഞ്ഞൂർ ചാവടിമല സ്വദേശി വിദ്യയുടെ രണ്ട് കൈകളിലും ഭർത്താവ് സന്തോഷ്‌ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വിദ്യയുടെ ഒരു കൈപ്പത്തി ആക്രമണത്തിൽ അറ്റുപോയി. രണ്ട് കൈയിലും സാരമായ പരിക്കേറ്റിട്ടുണ്ട്. ഒരു കൈയുടെ മുട്ടിന് താഴെ വളരെ ആഴത്തിൽ പരിക്കുണ്ട്. വിദ്യയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടിയില്‍ യുവതിയുടെ അച്ഛൻ വിജയനും പരിക്കേറ്റു.

ഇരുവരുടെയും വിവാഹമോചനക്കേസ് കോടതിയില്‍ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. ഇന്ന് രാത്രി 9.30 ഓടെയായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. വിദ്യയും സന്തോഷും ഏറെ നാളായി പിണങ്ങി കഴിയുകയാണ്. വിദ്യയെ ആക്രമിച്ച പ്രതി സന്തോഷ് ഒളിവിൽ പോയെന്നാണ് വിവരം. ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Similar Posts