< Back
Kerala
തിരുവനന്തപുരത്ത് യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം; നട്ടെല്ലിനും വാരിയെല്ലിനും പരിക്ക്
Kerala

തിരുവനന്തപുരത്ത് യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം; നട്ടെല്ലിനും വാരിയെല്ലിനും പരിക്ക്

Web Desk
|
4 Oct 2021 12:02 AM IST

പുല്ലുവിള സ്വദേശി ജെസിക്കാണ് മര്‍ദനമേറ്റത്

തിരുവനന്തപുരത്ത് യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. പുല്ലുവിള സ്വദേശി ജെസിക്കാണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. മര്‍ദനമേറ്റ ജെസിയ്ക്ക് ഇന്ന് രാവിലെയാണ് ബോധം വീണത്. വിവാഹമോചനത്തിന് അപേക്ഷ നല്‍കി എന്ന് ആരോപിച്ചായിരുന്നു മര്‍ദനം. കൈകളും കാലുകളും കെട്ടിയിട്ട് രണ്ടു മണിക്കൂറോളം ജെസിയെ ഭര്‍ത്താവ് വര്‍ഗീസ് മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തില്‍ തലയ്ക്കും നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ ജെസി മണിക്കൂറുകളോളം നേരം രക്തം വാര്‍ന്ന് കിടന്നു. പിന്നീട് ശബ്ദം കേട്ട് എത്തിയ അയല്‍വാസികളാണ് ജെസിയെ ആശുപത്രിയില്‍ എത്തിച്ചത്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. വാരിയെല്ലിന്ന് പൊട്ടലുണ്ട്.

സംഭവത്തില്‍ ഭര്‍ത്താവ് വര്‍ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് മുമ്പും വര്‍ഗീസ് ജെസിയെ മര്‍ദിച്ചിരുന്നതായും അതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നതായും ബന്ധുക്കള്‍പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ ഒത്തുതീര്‍പ്പിനാണ് പൊലീസ് ശ്രമിച്ചതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Similar Posts