< Back
Kerala

Kerala
ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ച ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു
|16 May 2024 5:35 PM IST
മുടയൂര്‍ക്കോണം സ്വദേശി വത്സമ്മയാണ് മരിച്ചത്
പത്തനംതിട്ട: പത്തനംതിട്ട പന്തളം-മാവേലിക്കര റോഡില്‍ വാഹനാപകടത്തില്‍ വയോധിക മരിച്ചു. മുടയൂര്‍ക്കോണം സ്വദേശി വത്സമ്മയാണ് മരിച്ചത്. വത്സമ്മയും മകനും സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറിയിടിച്ചാണ് അപകടം. ലോറി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് വത്സമ്മ തെറിച്ച് വീണ് മരിക്കുകയായിരുന്നു. മകന് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. പന്തളം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ച് വരികയാണ്.