< Back
Kerala

Kerala
ആശുപത്രിയിൽ ചികിത്സ കഴിഞ്ഞു മടങ്ങവെ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു
|10 Oct 2023 11:39 AM IST
കട്ടപ്പന സ്വദേശിനി പയ്യപ്പള്ളി വീട്ടിൽ അമ്മിണി മാത്യുവാണ് മരിച്ചത്
കോട്ടയം: കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു. കാഞ്ഞിരപ്പള്ളി ടൗണിലാണ് അപകടം. കട്ടപ്പന സ്വദേശിനിയായ പയ്യപ്പള്ളി വീട്ടിൽ അമ്മിണി മാത്യുവാണ് മരിച്ചത്. ഇന്നു പുലർച്ചെ 4.30നായിരുന്നു അപകടം.
രോഗബാധിതയായ അമ്മിണിയെ കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയ്ക്കുശേഷം തിരിച്ചു വീട്ടിലേക്ക് മടങ്ങുംവഴിയാണ് കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷനു മുന്നിൽ അപകടമുണ്ടായത്. കാർ പോസ്റ്റിലിടിച്ചതിനു പിന്നാലെ അമ്മിണിയെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സാരമായി പരിക്കേറ്റ അമ്മിണിയുടെ മകൾ ബ്ലെസി ആശുപതിയിൽ ചികിത്സയിലാണ്. വാഹനം ഓടിച്ചിരുന്ന മകൻ ജേക്കബിന് പരിക്കുകളൊന്നുമില്ല. ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.
Summary: A women died after her car hit a telephone post in Kanjirappally, Kottayam