< Back
Kerala
Women injured in cable accident at Karunagappally Thazhava.
Kerala

കേബിൾ കുരുങ്ങി അപകടം; സ്‌കൂട്ടർ ഉയർന്നു പൊങ്ങി സ്ത്രീയുടെ മേൽ വീണു

Web Desk
|
24 March 2024 11:10 AM IST

സ്‌കൂട്ടറിലിരുന്ന സന്ധ്യ കേബിളിൽ കുരുങ്ങി 20 മീറ്ററോളം ദൂരം തെറിച്ചു വീണു

കൊല്ലം: കരുനാഗപ്പള്ളി തഴവയിൽ കേബിൾ കുരുങ്ങി ഒരാൾക്ക് പരിക്കേറ്റു. വളാലിൽ മുക്കിൽ താമസിക്കുന്ന സന്ധ്യയ്ക്കാണ് പരിക്കേറ്റത്. ലോറിയിൽ കുടുങ്ങി പൊട്ടിയ കേബിൾ സ്‌കൂട്ടറിൽ ഇരിക്കുകയായിരുന്ന സന്ധ്യയുടെ മേൽ കുരുങ്ങുകയായിരുന്നു. കേബിൾ കുരുങ്ങി 20 മീറ്റർ ദൂരത്തേക്ക് തെറിച്ചുവീണ സന്ധ്യയുടെ മേൽ സ്‌കൂട്ടറും വീണു. തടി കയറ്റിവന്ന ലോറിയിൽ കുടുങ്ങി കേബിൾ പൊട്ടുകയും സ്‌കൂട്ടറിൽ ഇരിക്കുകയായിരുന്ന സന്ധ്യ അതിൽ കുരുങ്ങുകയുമായിരുന്നു. തോളെല്ലിന് പരിക്കേറ്റ സന്ധ്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. സംഭവശേഷം നിർത്താതെ പോയ ലോറി നാട്ടുകാർ തടഞ്ഞു നിർത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.



Similar Posts