< Back
Kerala
മുസ്‌ലിം യൂത്ത് ലീഗിൽ സ്ത്രീ ഭാരവാഹിത്വം
Kerala

മുസ്‌ലിം യൂത്ത് ലീഗിൽ സ്ത്രീ ഭാരവാഹിത്വം

Web Desk
|
26 Jun 2025 7:04 AM IST

കമ്മിറ്റികൾ പുനഃസംഘടന ആരംഭിച്ചപ്പോഴാണ് വനിതാ പ്രാതിനിധ്യവും നടപ്പിലായത്

കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗിൽ സ്ത്രീ ഭാരവാഹിത്വം നടപ്പിലാക്കി തുടങ്ങി. മെമ്പർഷിപ്പ് കാമ്പയിന്റെ തുടർച്ചയായി കമ്മിറ്റികൾ പുനഃസംഘടന ആരംഭിച്ചപ്പോഴാണ് വനിതാ പ്രാതിനിധ്യവും നടപ്പിലായത്. പുനഃസംഘടനയുടെ ഭാഗമായി ആദ്യമായി രൂപീകരണം നടന്ന കോഴിക്കോട് മടവൂർ പഞ്ചായത്തിലാണ് സ്ത്രീ പ്രാതിനിധ്യം നടപ്പിലായത്.

മടവൂർ സി.എം നഗർ ശാഖാ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റുമാരിൽ ഒരാളായി ഷമീറ ശമീറിനെയും ജോയിന്റ് സെക്രട്ടറിമാരിൽ ഒരാളായി ഫിദ ഗഫൂറിനെയും തെരഞ്ഞെടുത്തു. ഭരണഘടന ഭേദഗതിയിലൂടെയാണ് ആകെ ഭാരവാഹികളുടെ എണ്ണത്തിൽ 20% വനിത പ്രാതിനിധ്യം നടപ്പിലാക്കാൻ യൂത്ത് ലീഗ് തീരുമാനിച്ചത്. 9 ഭാരവാഹികൾ ഉള്ള ശാഖയിൽ അല്ലെങ്കിൽ യൂണിറ്റ് തലങ്ങളിൽ രണ്ട് ഭാരവാഹികൾ യുവതികൾ ആയിരിക്കും.

watch video:

Similar Posts