< Back
Kerala
Hotel Owner Shot Dead For Serving Non-Veg Biryani To Vegetarian Customer
Kerala

ചവറയിൽ വയോധികയെ ചെറുമകൻ കൊലപ്പെടുത്തിയത് കഴുത്തറുത്ത്; മൃതദേഹം കട്ടിലിനടിയിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ

Web Desk
|
8 Dec 2025 7:55 AM IST

വട്ടത്തറ ക്രസന്റ്മുക്ക് കണിയാന്റെയ്യത്ത് വീട്ടിൽ സുലേഖ ബീവി ആണ് കൊല്ലപ്പെട്ടത്

കൊല്ലം: ചവറയിൽ വയോധികയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. വട്ടത്തറ ക്രസന്റ്മുക്ക് കണിയാന്റെയ്യത്ത് വീട്ടിൽ സുലേഖ ബീവി (78) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ചെറുമകൻ ഷഹനാസ് (27) നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷഹനാസിന്റെ മാതാവ് മുംതാസ് വിവാഹസത്കാരത്തിന് പോയ സമയത്തായിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. മുംതാസിന്റെ സഹോദരൻ ഹുസൈൻ വീട്ടിലെത്തിയപ്പോൾ കതക് അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

നാട്ടുകാരുടെ സഹായത്തോടെ കതക് പൊളിച്ച് അകത്ത് പ്രവേശിക്കുന്നതിനിടെ ഷഹനാസ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാരും ഹുസൈനും ചേർന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കട്ടിലിനടിയിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ചവറ പൊലീസ് എത്തി ഷഹനാസിനെ കസ്റ്റഡിയിലെടുത്തു. സംഭവറിഞ്ഞ് എത്തിയ മുംതാസ് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നാട്ടുകാരും പൊലീസ് ചേർന്ന് പിന്തിരിപ്പിച്ചു. പ്രതിയായ ഷഹനാസ് ലഹരിക്ക് അടിമയാണെന്നും നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

Similar Posts