< Back
Kerala
Women ,criticizing, abuse, KM Shaji, apologize; PK sreemathi, latest malayalam news,സ്ത്രീകളെ, വിമർശിച്ചു, അധിക്ഷേപിച്ചു, കെഎം ഷാജി, മാപ്പ് പറഞ്ഞു, പി.കെ ശ്രീമതി, ഏറ്റവും പുതിയ മലയാളം വാർത്തകള്‍
Kerala

'സ്ത്രീകളെ അധിക്ഷേപിച്ചല്ല വിമർശിക്കേണ്ടത്; ആരോഗ്യമന്ത്രിക്കെതിരായ പരാമർശം; കെ.എം ഷാജി മാപ്പ് പറയണം: പി.കെ ശ്രീമതി

Web Desk
|
22 Sept 2023 3:45 PM IST

നിപ എന്ന് പറഞ്ഞാൽ വവ്വാലിനെയും ദുരന്തം എന്ന് പറഞ്ഞാൽ മുഖ്യമന്ത്രിയെയുമാണ് ഓർമ വരുന്നതെന്നും കെ.എം ഷാജി പറഞ്ഞിരുന്നു

മന്ത്രി വീണ ജോർജിനെതിരായ കെ.എം ഷാജിയുടെ പ്രസ്താവന അപലപനീയമെന്ന് പി.കെ.ശ്രീമതി. പ്രസ്താവന നിരുപാധികം പിൻവലിച്ച് ഷാജി മാപ്പ് പറയണമെന്നും ശ്രീമതി ആവശ്യപ്പെട്ടു.

'വളരെ മോശം ഭാഷയിലാണ് ആരോഗ്യമന്ത്രിയെ കുറച്ച് ഷാജി പറയുന്നത്, വിമർശിക്കാൻ എല്ലാവർക്കും അധികാരം ഉണ്ട്. എന്നാൽ സ്ത്രീകളെ അധിക്ഷേപിച്ചല്ല വിമർശിക്കേണ്ടത്. മുസ്‍ലിം ലീഗിന്റെ ഉന്നതസ്ഥാനത്ത് ഇരിക്കുന്ന വ്യക്തി കൂടിയാണ് ഷാജി'.- പി.കെ ശ്രീമതി പറഞ്ഞു.

അന്തവും കുന്തവും ഇല്ലാത്ത ആളാണ് ആരോഗ്യ മന്ത്രിയെന്നായിരുന്നു മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി പറഞ്ഞത്. ഷോ കാണിക്കാനും മുഖ്യമന്ത്രിയെ സ്തുതി പാടി നടക്കാനും അല്ലാതെ ഒന്നും അറിയില്ല. ശൈലജ ടീച്ചർ നല്ല കോർഡിനേറ്റർ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിപ എന്ന് പറഞ്ഞാൽ വവ്വാലിനെയും ദുരന്തം എന്ന് പറഞ്ഞാൽ മുഖ്യമന്ത്രിയെയുമാണ് ഓർമ വരുന്നതെന്നും നിപക്കായി പിരിവ് നടത്തരുതെന്നും അദ്ദേഹം പരിഹസിച്ചു.

Similar Posts