< Back
Kerala

വഞ്ചിയൂർ കോടതി
Kerala
വഞ്ചിയൂർ കോടതിയിൽ വനിതാ എസ്.ഐയെ അഭിഭാഷകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതി
|17 Dec 2022 3:47 PM IST
വലിയതുറ എസ്.ഐ അലീന സൈറസാണ് പരാതി നൽകിയത്.
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വനിതാ എസ്.ഐയെ അഭിഭാഷകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതി. വലിയതുറ എസ്.ഐ അലീന സൈറസാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയുമായി വലിയതുറ സ്റ്റേഷനിലെത്തിയ അഭിഭാഷകനെ കാണാൻ വൈകിയെന്ന് ആരോപിച്ച് അഭിഭാഷകർ അലീനയെ തടഞ്ഞുവെക്കുകയായിരുന്നു. കയ്യേറ്റം ചെയ്തുവെന്നും അസഭ്യം വിളിച്ചുവെന്നുമാണ് എസ്.ഐ മജിസ്‌ട്രേറ്റിന് നൽകിയ പരാതിയിൽ പറയുന്നത്.