< Back
Kerala

Kerala
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ വിവാദ പരാമർശം നടത്തിയ അലൻസിയറിനെതിരെ വനിതാ കമ്മീഷൻ
|15 Sept 2023 5:15 PM IST
സാംസ്‌കാരിക കേരളത്തിന് നിരക്കാത്ത പരാമർശമാണ് അലൻസിയർ നടത്തിയതെന്നും വനിതാ കമ്മീഷൻ വാർത്താകുറിപ്പിൽ പറഞ്ഞു
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ വിവാദ പരാമർശം നടത്തിയ അലൻസിയറിനെതിരെ വനിതാ കമ്മീഷൻ. സാംസ്‌കാരിക കേരളത്തിന് നിരക്കാത്ത പരാമർശമാണ് അലൻസിയർ നടത്തിയതെന്നും വനിതാ കമ്മീഷൻ വാർത്താകുറിപ്പിൽ പറഞ്ഞു.
സ്ത്രീ പക്ഷ കാഴ്ച്ചപ്പാട് മുന്നോട്ടു വെച്ചു കൊണ്ട് സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചു കൊണ്ടാണ് ചലചിത്ര മേഖലയിൽ വർഷങ്ങളായി അവാർഡ് വിതരണത്തിലെ പുരസ്‌കാരം ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്തു കൊണ്ടുള്ള ശിൽപ്പമാക്കിയത്, ഇതിനെ അഭിമാനത്തോടുകൂടി കാണുന്നതിന് പകരം അവഹേളിച്ചു കൊണ്ട് പ്രസ്താവന നടത്തിയത് അനുചിതവും സാംസ്‌കാരിക കേരളത്തിനും ചലചിത്ര മേഖലക്കും അവഹേളനമുണ്ടാക്കുന്നതുമാണെന്ന് പ്രസ്താവനയിൽ പറയുന്നു.