Kerala

Kerala
'പുനഃസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ കെ.പി.സി.സി പ്രസിഡന്‍റായി തുടരില്ല': കെ.സുധാകരൻ
|9 May 2023 3:53 PM IST
പോഷക സംഘടനാ നേതാക്കളെ നിയമിക്കുന്നതുപോലും താൻ അറിയുന്നില്ലെന്നും സുധാകരൻ
വയനാട്: പുനസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ കെ.പി.സി.സി പ്രസിഡന്‍റായി തുടരില്ലെന്ന് കെ സുധാകരൻ. വയനാട്ടിൽ ചേരുന്ന കെ.പി.സി.സി നേതൃയോഗത്തിലാണ് സുധാകരൻ നിലപാട് വ്യക്തമാക്കിയത്. പോഷക സംഘടനാ നേതാക്കളെ നിയമിക്കുന്നതുപോലും താൻ അറിയുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
ചില നേതാക്കളുടെ നിസ്സഹകരണം കാരണം പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഇത്തരത്തില്‍ പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ കെ.പി.സി.സി പ്രസിഡന്‍റായി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു.
എ.ഐ.സി.സിയുടെ തീരുമാനങ്ങള്‍ കെ.പി.സി.സി അധ്യക്ഷനുമായി കൂടിയാലോചിക്കുന്നില്ല. അധ്യക്ഷന്‍ അറിയാതെ നടപ്പിലാക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെ തീരുമാനിച്ചത് കെ.പി.സി.സി പ്രസിഡന്‍റ് അറിഞ്ഞതുപോലുമില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.