< Back
Kerala

Kerala
മരം മുറി കേസ്; റവന്യു ഉദ്യോഗസ്ഥരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി
|21 July 2021 7:26 PM IST
ഫയൽ കൈകാര്യം ചെയ്ത ജോയിന്റ് സെക്രട്ടറി, അണ്ടർ സെക്രട്ടറി തുടങ്ങിയവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്
മരം മുറി കേസിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. ഫയൽ കൈകാര്യം ചെയ്ത ജോയിന്റ് സെക്രട്ടറി ഗിരിജ, അണ്ടർ സെക്രട്ടറി ശാലിനി, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് സ്മിത, ഗംഗ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഉന്നതതല അന്വേഷണത്തിൻ്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് നടപടി.
മരം മുറിക്കാനുള്ള ഉത്തരവ് നിയമപരമല്ലെന്ന് ജോയിന്റ് സെക്രട്ടറി നിലപാടെടുത്തിരുന്നു. ക്രൈംബ്രാഞ്ച് മൊഴിയെടുത്ത ഒ.ജി ശാലിനിയാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷകന് മരം മുറിയിലെ ഫയലുകളുടെ പകർപ്പ് നൽകിയിരുന്നത്.