< Back
Kerala
buffalo

പുത്തൂർ കടവത്ത് പരിഭ്രാന്തി സൃഷ്ടിച്ച പോത്ത്

Kerala

കാസര്‍കോട് പോത്തിന്‍റെ കുത്തേറ്റ് തൊഴിലാളി മരിച്ചു

Web Desk
|
10 March 2023 7:10 AM IST

കർണാടക ചിത്രദുർഗ സ്വദേശി സ്വാദിഖ് (22) ആണ് മരിച്ചത്

കാസർകോട്: കാസർകോട് പുത്തൂർ കടവത്ത് പോത്തിന്‍റെ കുത്തേറ്റ് തൊഴിലാളി മരിച്ചു. കർണാടക ചിത്രദുർഗ സ്വദേശി സ്വാദിഖ് (22) ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു.

കാസർകോട് മൊഗ്രാൽ പുത്തൂരിലെ അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്താണ് മണിക്കൂറുകളോളം ഭീതി സൃഷ്ടിച്ചത്. അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്ത് വാഹനത്തിൽനിന്ന് ഇറക്കുന്നതിനിടയിൽ കയർ പൊട്ടിച്ച് ഓടുകയായിരുന്നു. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.

കയർ പൊട്ടിച്ച് ഓടുകയായിരുന്ന പോത്തിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്വാദിഖിന് കുത്തേറ്റത്. അടിവയറ്റിൽ കുത്തേറ്റ സാദിഖിനെ മംഗ്ളൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുത്തൂരിൽ നിന്ന് തൊട്ടടുത്ത പ്രദേശമായ മൊഗ്രാലിലേക്കും ഓടിയെത്തിയ പോത്ത് അവിടെയും പരാക്രമം നടത്തി. രണ്ട് കടകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. വാഹനങ്ങളും തകർത്തു. 25 പേർക്കും പരിക്കേറ്റു. ഒടുവിൽ നാട്ടുകാരും പൊലീസും ഫയർഫോർസും ചേർന്ന് പോത്തിനെ കീഴ്പ്പെടുത്തുകയായിരുന്നു.



Similar Posts