< Back
Kerala

Kerala
ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം
|8 Jan 2024 1:09 PM IST
പന്നിയാർ സ്വദേശി പരിമളമാണ് മരിച്ചത്
ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാർ സ്വദേശി പരിമളമാണ് മരിച്ചത്. തോട്ടം തൊഴിലാളികൾ ജോലിക്ക് പോകുന്നതിനിടെയാണ് കാട്ടന ആക്രമിച്ചത്. പന്നിയാർ എസ്റ്റേറ്റിൽ തമ്പടിച്ചിരുന്ന ആറ് കാട്ടാനകളിലൊന്നാണ് പരിമളത്തെ ആക്രമിച്ചത്. രാവിലെ ജോലിക്ക് പോകുന്നതിനിടെ തൊഴിലാളികൾക്ക് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടെങ്കിലും പരിമളം ആനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു.
സമീപത്ത് നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ അകറ്റിയ ശേഷമാണ് പരിമളത്തെ രാജകുമാരിയിലെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികിൽസക്കായി തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാന ശല്യം രൂക്ഷമായതിൽ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്.