< Back
Kerala

Kerala
വലിയതുറ എഫ്.സി.ഐ ഗോഡൗണിൽ തൊഴിലാളി സമരം
|1 Feb 2023 11:10 AM IST
ലേബർ ഓഫീസർ എത്തി തൊഴിലാളി യൂണിയൻ നേതാക്കളുമായി ചർച്ച നടത്തുകയാണ്
തിരുവനന്തപുരം: വലിയതുറ എഫ്.സി.ഐ ഗോഡൗണിൽ തൊഴിലാളി സമരം. കഴിഞ്ഞ ഞായറഴ്ച എത്തിയ അറുപത് ലോഡ് അരി ഇറക്കാതെ തൊഴിലാളികൾ. ഇറക്കുകൂലി കൂട്ടി നൽകാതെ ലോഡ് ഇറക്കില്ലെന്ന് ചുമട്ടുതൊഴിലാളികൾ അറിയിച്ചു.
കരാറുകാരൻ മറ്റിടങ്ങളിൽ കൂടുതൽ തുക നൽകുന്നുണ്ടെന്നാണ് ആരോപണം. കരാറുകാരന് ധാർഷ്ട്യമാണെന്നും തൊഴിലാളികൾ പറഞ്ഞു. ലേബർ ഓഫീസർ എത്തി തൊഴിലാളി യൂണിയൻ നേതാക്കളുമായി ചർച്ച നടത്തുകയാണ്.