< Back
Kerala
well collapse,worker trapped in a well in Kollam was rescued,latest malayalam news,കൊല്ലത്ത് കിണറ്റില്‍ കുടുങ്ങിയ തൊഴിലാിയെ രക്ഷപ്പെടുത്തി, കൊല്ലത്ത് കിണര്‍ ഇടിഞ്ഞ് അപകടം
Kerala

കൊല്ലത്ത് കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

Web Desk
|
25 July 2023 4:32 PM IST

രാമൻകുളങ്ങരയിലാണ് അപകടം നടന്നത്

കൊല്ലം: കൊല്ലത്ത് കിണർ നിർമാണത്തിനിടെ അപകടത്തിൽപ്പെട്ട തൊഴിലാളിയെ രക്ഷപെടുത്തി.കല്ലുംപുറം സ്വദേശി വിനോദിനെയാണ് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷിച്ചത്. വിനോദിനെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രാമൻകുളങ്ങരയിലാണ് അപകടം നടന്നത്.

രണ്ടുദിവസമായി ഇവിടെ കിണറിന്റെ ജോലികൾ നടന്നുവരികയായിരുന്നു. രണ്ടുപേരാണ് കിണറിനുള്ളിൽ ഉണ്ടായിരുന്നത്. ഉച്ചക്ക് രണ്ടുമണിക്ക് ശേഷമാണ് അപകടം നടന്നതെന്നാണ് വിവരം. മണ്ണിടിഞ്ഞപ്പോൾ വിനോദ് അതിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്നാണ് വിനോദിനെ രക്ഷപ്പെടുത്തിയത്.

Similar Posts