< Back
Kerala

Kottakkal well
Kerala
കോട്ടക്കലിൽ കിണറിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി
|28 Feb 2023 4:09 PM IST
കോട്ടക്കൽ സ്വദേശി അലി അക്ബറാണ് മരിച്ചത്. മൃതദേഹം പുറത്തെത്തിച്ചു.
മലപ്പുറം: കോട്ടക്കൽ കുർബാനിയിൽ കിണറിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. കോട്ടക്കൽ സ്വദേശി അലി അക്ബറാണ് മരിച്ചത്. മൃതദേഹം പുറത്തെത്തിച്ചു.
അലി അക്ബറിനൊപ്പം മണ്ണിനടിയിൽപ്പെട്ട അഹദിനെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട അഹദ് ആശുപത്രിയിൽ ചികിത്സയിലാണ്. നിർമാണം നടക്കുന്ന വീട്ടിലെ കിണറ്റിൽനിന്ന് മണ്ണെടുക്കുന്നതിനിടെ ആയിരുന്നു അപകടം.
50 അടി താഴ്ചയുള്ള കിണറിൽ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. അഗ്നിരക്ഷാസേനയുടെ മലപ്പുറം, തിരൂർ യൂണിറ്റുകളും കോട്ടക്കൽ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.