< Back
Kerala
കമ്പമല എസ്റ്റേറ്റിൽ തൊഴിലാളികൾ പട്ടിണിയില്‍; ഒരു മാസമായി ജോലിയും ശമ്പളവുമില്ല
Kerala

കമ്പമല എസ്റ്റേറ്റിൽ തൊഴിലാളികൾ പട്ടിണിയില്‍; ഒരു മാസമായി ജോലിയും ശമ്പളവുമില്ല

Web Desk
|
5 Aug 2021 3:18 PM IST

മീഡിയവണ്‍ വാര്‍ത്തയ്ക്ക് പിന്നാലെ പ്രശ്നത്തില്‍ ഇടപെട്ട് വയനാട് കലക്ടർ. എസ്റ്റേറ്റ് സന്ദർശിക്കാൻ തഹസിൽദാർക്ക് നിർദേശം നൽകി.

വയനാട് കമ്പമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ പട്ടിണിയില്‍. സർക്കാർ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഒരുമാസമായി ജോലിയും ശമ്പളവുമില്ല. തോട്ടം നഷ്ടത്തിലാണെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.

മീഡിയവൺ വാർത്തയെ തുടർന്ന് തൊഴിലാളികളുടെ ദുരിതത്തില്‍ പരിഹാരം കാണാന്‍ വയനാട് ജില്ലാ കലക്ടർ ഇടപെട്ടു. എസ്റ്റേറ്റ് സന്ദർശിക്കാൻ കലക്ടർ തഹസിൽദാർക്ക് നിർദേശം നൽകി.

കമ്പമല എസ്റ്റേറ്റിൽ പതിറ്റാണ്ടുകളായി ജോലി ചെയ്യുന്ന ശ്രീലങ്കൻ അഭയാർഥികളും ആദിവാസികളുമടക്കമുള്ള തോട്ടം തൊഴിലാളികളോട് ഒരു സുപ്രഭാതത്തിൽ ഇനി മുതൽ നിങ്ങൾക്ക് ജോലിയില്ല എന്ന് മാനേജ്മെൻ്റ് അറിയിച്ചതോടെയാണ് അവര്‍ പട്ടിണിയിലായത്. മുഖ്യമന്ത്രിയും എം.എൽ.എ മാരുമടക്കമുള്ള ജനപ്രതിനിധികൾക്കും എസ്റ്റേറ്റ് മാനേജ്മെന്‍റിനും പരാതി നൽകിയിട്ടും ഈ ദുരിത ജീവിതങ്ങളിലേക്ക് കണ്ണുതുറക്കാൻ ഇതുവരെ അധികാരികൾ തയ്യാറായിട്ടില്ല.

Similar Posts