< Back
Kerala
പാഞ്ഞെത്തി കരടി, കുടകൊണ്ട് പ്രതിരോധിച്ച് തൊഴിലാളികള്‍; ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍
Kerala

പാഞ്ഞെത്തി കരടി, കുടകൊണ്ട് പ്രതിരോധിച്ച് തൊഴിലാളികള്‍; ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍

Web Desk
|
25 Sept 2025 7:48 AM IST

വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ നിന്ന് തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്

ഇടുക്കി: വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ നിന്ന് തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പറളായി എസ്റ്റേറ്റിന് സമീപത്തെ റോഡിലൂടെ നടന്നു പോകുമ്പോഴാണ് കരടി ആക്രമിക്കാൻ ശ്രമിച്ചത്.

കയ്യിലുണ്ടായിരുന്ന കുട ഉപയോഗിച്ച് തൊഴിലാളികൾ പ്രതിരോധിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സമീപത്തെ എസ്റ്റേറ്റിലെ വീട്ടിലും കരടി എത്തി. ബഹളം വച്ചതിനെ തുടർന്ന് കരടി ഓടിപ്പോയി.ഇന്നലെ പുലർച്ചെയാണ് സംഭവം.

ഇയൽപാടി എസ്റ്റേറ്റിലെ ഡാനിയേലിന്റെ വീട്ടുവരാന്തയിലും കരടി എത്തി. ശബ്ദം കേട്ട് ഭയന്ന വീട്ടുകാർ സിസിടിവി നോക്കിയപ്പോഴാണ് കരടിയെ കണ്ടത്.തുടർന്ന് ജനലിലൂടെ ബഹളം വെച്ച് കരടിയെ ഓടിച്ചു. ഈ മേഖലയിൽ സ്ഥിരമായെത്തുന്ന കരടിയെ പിടികൂടണമെന്ന ആവശ്യം ശക്തമാണ്.


Similar Posts