< Back
Kerala

Kerala
'നിശ്ചിത സമയത്ത് 3-3, ഷൂട്ടൗട്ടിൽ 4-2ന് അർജന്റീന ജയിക്കും'; ഞെട്ടിക്കുന്ന പ്രവചനവുമായി ആറാം ക്ലാസുകാരി
|19 Dec 2022 1:14 PM IST
കോഴിക്കോട് നടുവണ്ണൂർ ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ആയിഷ ഐഫയാണ് ഫലം കൃത്യമായി പ്രവചിച്ചത്.
കോഴിക്കോട്: ആരാധകരെ ത്രില്ലടിപ്പിക്കുന്ന പോരാട്ടമായിരുന്നു ലോകകപ്പിന്റെ ഫൈനൽ മത്സരം. സ്‌കോർ നില മാറി മറിഞ്ഞപ്പോൾ ആകാംക്ഷയുടെ മുൾമുനയിലായിരുന്നു ആരാധകർ. എന്നാൽ ഫൈനൽ മത്സരഫലം കൃത്യമായി പ്രവചിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഒരു ആറാം ക്ലാസുകാരി. കോഴിക്കോട് നടുവണ്ണൂർ ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ആയിഷ ഐഫയാണ് ഫലം കൃത്യമായി പ്രവചിച്ചത്.
സ്‌കൂളിൽ നടന്ന പ്രവചന മത്സരത്തിലായിരുന്നു ഐഫയുടെ പ്രവചനം. ഒരാളും കൃത്യമായി പ്രവചിക്കില്ലെന്ന് കരുതി ഷൂട്ടൗട്ടിലെ സ്‌കോറായ 4-2 ഉത്തരമായി പരിഗണിക്കാമെന്നായിരുന്നു സംഘാടകരുടെ തീരുമാനം. എന്നാൽ എല്ലാ കണക്കൂകൂട്ടലുകളും അപ്രസക്തമാക്കിയായിരുന്നു ആയിഷയുടെ പ്രവചനം.
അർജന്റീന ആരാധികയാണ് ആയിഷ. രണ്ടും മികച്ച ടീമുകളായതുകൊണ്ടാണ് ഇത്തരത്തിൽ പ്രവചിച്ചതെന്ന് ആയിഷ പറഞ്ഞു.