< Back
Kerala
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ MSC ഐറീന വിഴിഞ്ഞം തുറമുഖത്തേക്ക്; ക്യാപ്റ്റൻ മലയാളി
Kerala

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ MSC ഐറീന വിഴിഞ്ഞം തുറമുഖത്തേക്ക്; ക്യാപ്റ്റൻ മലയാളി

Web Desk
|
3 Jun 2025 7:21 AM IST

സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറീനയെത്തുന്നത് ഇതാദ്യമാണ്. സിംഗപ്പൂരിൽ നിന്നാണ് കപ്പലിൻ്റെ വരവ്

തിരുവന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന വിഴിഞ്ഞം തുറമുഖത്തേക്ക്. ഇന്ന് രാത്രി കപ്പൽ വിഴിഞ്ഞം പുറംകടലിലെത്തും. എന്നാൽ ബർത്തിലടുക്കുന്നത് ആറാം തീയതിയാണ്.

മലയാളിയായ തൃശ്ശൂർ സ്വദേശി വില്ലി ആന്റണിയാണ് പടുക്കൂറ്റൻ കപ്പലിന്റെ ക്യാപ്റ്റൻ. സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറീനയെത്തുന്നത് ഇതാദ്യമാണ്. സിംഗപ്പൂരിൽ നിന്നാണ് കപ്പലിൻ്റെ വരവ്. വിഴിഞ്ഞത്ത് നിന്ന് യൂറോപ്പിലേക്ക് പോകും. മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനിയുടെ ഐറീന സിരീസിലുള്ള കപ്പലുകളാണ് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ.

ഒരേ വലിപ്പവും കണ്ടെയ്നർ ശേഷിയുമുള്ള ആറ് സഹോദരി കപ്പലുകളിൽ എംഎസ്‍സി തുർക്കിയും മിഷേൽ കപ്പലിനിയും നേരത്തെ തന്നെ വിഴിഞ്ഞം തുറമുഖത്തെത്തിയിരുന്നു.


Similar Posts