< Back
Kerala

Kerala
സ്കൂളിൽ പുഴുശല്യം; മലപ്പുറത്ത് റോഡ് ഉപരോധിച്ച് വിദ്യാർഥികൾ
|23 July 2024 3:49 PM IST
കുട്ടികളുടെ ഭക്ഷണത്തിൽ പുഴു വീണു
മലപ്പുറം: തിരൂർ ബിപി അങ്ങാടി ഗവൺമെന്റ് വെക്കേഷണൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ സമരവുമായി വിദ്യാർഥികൾ. സ്‌കൂളിൽ വേണ്ടത്ര ഭൗതിക സൗകര്യങ്ങൾ ഇല്ലെന്ന് ആരോപിച്ചാണ് വിദ്യാർഥികളുടെ സമരം. കുട്ടികളുടെ ഭക്ഷണത്തിൽ പുഴു വീണു. ഓട് ഇട്ട ക്ലാസ് മുറികളിൽ പുഴു ശല്യം രൂക്ഷമെന്നാരോപിച്ചാണ് വിദ്യാർഥികളുടെ പ്രതിഷേധം. കുട്ടികൾ സ്കൂളിന് സമീപത്തെ റോഡ് ഉപരോധിക്കുന്നു.