< Back
Kerala

Kerala
വനിതാ ശിശു ആശുപത്രിയിൽ പ്രസവം കഴിഞ്ഞവർക്ക് വിതരണം ചെയ്ത കഞ്ഞിയിൽ പുഴു
|7 April 2023 8:25 AM IST
ആലപ്പുഴ ബീച്ചിലെ വനിതാ ശിശു ആശുപത്രിയിലാണ് സംഭവം
ആലപ്പുഴ: ആശുപത്രിയിൽ രോഗികൾക്ക് വിതരണം ചെയ്ത കഞ്ഞിയിൽ പുഴു.ആലപ്പുഴ ബീച്ചിലെ വനിതാ ശിശു ആശുപത്രിയിലാണ് സംഭവം.
കുടുംബശ്രീ നടത്തുന്ന കാന്റീനിൽ നിന്ന് ഇന്നലെ രാത്രി വിതരണം ചെയ്ത കഞ്ഞിയിലാണ് പുഴുവിനെ കണ്ടത്. പ്രസവം കഴിഞ്ഞവർക്ക് ലഭിക്കുന്ന കഞ്ഞി ഇരുപതോളം പേർ വാങ്ങി.18 ഓളം പേര്‍ കഞ്ഞി കുടിച്ചിരുന്നു.
ഒരാൾ കഞ്ഞി കുടിക്കാൻ എടുത്തപ്പോഴാണ് ചത്ത പുഴുവിനെ കണ്ടത്. ആരോഗ്യ വിഭാഗം രാവിലെ കാന്റീൻ പരിശോധിക്കും. കഞ്ഞികുടിച്ചവര്‍ക്കൊന്നും ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.