< Back
Kerala
സാഹിത്യകാരൻ നാരായൻ അന്തരിച്ചു
Kerala

സാഹിത്യകാരൻ നാരായൻ അന്തരിച്ചു

Web Desk
|
16 Aug 2022 5:09 PM IST

ആദിവാസി ജീവിതം പ്രമേയമാക്കി കൊച്ചരേത്തി എന്ന നോവല്‍ എഴുതി

സാഹിത്യകാരൻ നാരായൻ അന്തരിച്ചു. 82 വയസായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.

ആദിവാസി ജീവിതം പ്രമേയമാക്കി കൊച്ചരേത്തി എന്ന നോവല്‍ എഴുതി. ഭാഷയ്‌ക്കും സാഹിത്യത്തിനും മുതൽക്കൂട്ടായി മാറിയ കൊച്ചരേത്തി 1998ലാണ്‌ പുസ്‌തകമായി ഇറങ്ങിയത്‌. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് എഴുതിയ നോവലാണ് കൊച്ചരേത്തി. ഈ കൃതിയിലെ ഭാഷാപരമായ പ്രത്യേകതകൾ, പ്രമേയം തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു. മുതുവാന്മാരുടെയും ഊരാളന്മാരുടെയും ജീവിതമാണ് ഊരാളിക്കുടി എന്ന നോവലിലെ പ്രമേയം. ലളിതവും എന്നാൽ ശക്തവുമാണ് ആവിഷ്കരണരീതി.

ഇടുക്കി ജില്ലയില്‍ 1940 സെപ്റ്റംബർ 26 നായിരുന്നു ജനനം. കുടയത്തൂർ ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി. പാസ്സായി. തപാൽ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച് 1995ൽ പോസ്റ്റ്മാസ്റ്ററായി വിരമിച്ചു. സമൂഹത്തിന്റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ ചിത്രീകരിക്കുന്ന നോവലുകളാണ് അദ്ദേഹം എഴുതിയത്. ചെങ്ങാറും കുട്ടാളും, വന്നല, നിസ്സഹായന്റെ നിലവിളി (കഥാസമാഹാരം), ഈ വഴിയിൽ ആളേറെയില്ല (നോവൽ), പെലമറുത (കഥകൾ), ആരാണു തോൽക്കുന്നവർ (നോവൽ) എന്നിവയാണ് മറ്റു കൃതികള്‍.

Related Tags :
Similar Posts