< Back
Kerala

Kerala
യുവപ്രസാധകയുടെ പരാതിയിൽ സാഹിത്യകാരൻ വി.ആർ.സുധീഷിനെ അറസ്റ്റ് ചെയ്തു
|14 Jun 2022 7:00 AM IST
സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്
കോഴിക്കോട്: യുവപ്രസാധകയുടെ പരാതിയിൽ സാഹിത്യകാരൻ വി.ആർ.സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് സുധീഷിൻറെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു. വൈകീട്ട് അറസ്റ്റ് ചെയ്ത സുധീഷിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. വി.ആർ സുധീഷ് നിരന്തരം ലൈംഗിക ചുവയോടെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും വീട്ടിലേക്ക് ഒറ്റയ്ക്ക് വരാൻ നിർബന്ധിക്കുകയും ചെയ്തു എന്നാണ് യുവപ്രസാധകയുടെ പരാതി. സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നതായും പരാതിയിലുണ്ട്.
പൊലീസ് സുധീഷിൻറെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ആരോപണവിധേയൻറെ വീട് കാണിച്ച് നൽകാൻ പൊലീസുകാർ തന്നെ വിളിച്ച് വരുത്തിയെന്ന് പരാതിക്കാരി പറയുന്നു.
സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.