< Back
Kerala
സ്നേഹം നിറഞ്ഞ ലോകം സ്വപ്നം കാണാൻ പ്രചോദിപ്പിക്കുന്ന ആഘോഷം; ക്രിസ്മസ് ആശംസയുമായി മുഖ്യമന്ത്രി
Kerala

'സ്നേഹം നിറഞ്ഞ ലോകം സ്വപ്നം കാണാൻ പ്രചോദിപ്പിക്കുന്ന ആഘോഷം'; ക്രിസ്മസ് ആശംസയുമായി മുഖ്യമന്ത്രി

Web Desk
|
24 Dec 2021 5:44 PM IST

എല്ലാവരേയും തുല്യരായി കാണാനും അപരൻറെ സുഖത്തിൽ സന്തോഷം കണ്ടെത്താനും ആഹ്വാനം ചെയ്യുന്ന കറയറ്റ മാനവികതയാണ് ക്രിസ്മസിൻറ അന്തസത്തയെന്ന് മുഖ്യമന്ത്രി

രാജ്യം ക്രിസ്മസിനെവരവേല്‍ക്കാനൊരുങ്ങുമ്പോള്‍ സംസ്ഥാനത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാഹോദര്യവും സമത്വവും സ്നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്‌മസെന്ന് പറഞ്ഞ മുഖ്യമന്ത്രി ഏവര്‍ക്കും ക്രിസ്മസ് ആശംകള്‍ നേര്‍ന്നു.

മുഖ്യമന്ത്രിയുടെ ക്രിസ്മസ് ആശംസയില്‍ നിന്ന്

സാഹോദര്യവും സമത്വവും സ്നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്‌മസ്. എല്ലാവരേയും തുല്യരായി കാണാനും അപരന്‍റെ സുഖത്തിൽ സന്തോഷം കണ്ടെത്താനും ആഹ്വാനം ചെയ്യുന്ന കറയറ്റ മാനവികതയാണ് ക്രിസ്മസിന്‍റ അന്ത:സത്ത. ഈ സന്ദേശം ഉയർത്തിപ്പിടിച്ച് ഒത്തൊരുമയോടുകൂടി എല്ലാവരും ക്രിസ്മസ് ആഷോഷിക്കണം അതേ സമയം കോവിഡ് മഹാമാരി വിട്ടൊഴിയാത്തതിനാൽ ക്രിസ്‌മസ് ആഘോഷം കരുതലോടെ കൂടി വേണം. ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

Similar Posts