< Back
Kerala

Kerala
ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം മുതൽ പാലക്കാട് വരെ 9 ജില്ലകളിൽ യെല്ലോ അലർട്ട്
|30 May 2022 7:16 AM IST
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതൽ പാലക്കാട് വരെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴ പെയ്യാനാണ് സാധ്യത. പീന്നീടുള്ള ദിവസങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞ് പത്താം തീയതിക്ക് ശേഷം കാലവർഷം വീണ്ടും സജീവമാകും. തെക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിച്ചേക്കും.
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും.
മലയോരമേഖലകളിൽ കൂടുതൽ മഴ കിട്ടിയേക്കും.കാലവർഷം തുടങ്ങിയതായി ഇന്നലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.