< Back
Kerala
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എല്ലാ ജില്ലകളിലും ഇന്നും നാളെയും യെല്ലോ അലർട്ട്
Kerala

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എല്ലാ ജില്ലകളിലും ഇന്നും നാളെയും യെല്ലോ അലർട്ട്

Web Desk
|
31 Aug 2022 6:08 AM IST

മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്ന് നിർദേശം

തിരുവനനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ വ്യാപകമായി മഴ തുടരും. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഇന്നും നാളെയും യെലോ അലർട്ട് ആണ്.

മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്ന് നിർദേശം. അപകട സാധ്യത മേഖലകളിൽ താമസിക്കുന്നവർ മാറി താമസിക്കണം. തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായതാണ് മഴക്ക് കാരണം. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും അധികൃതർ നിർദേശിച്ചു. എറണാകുളം,കോട്ടയം ജില്ലകളിലെയും കുട്ടനാട് താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Tags :
Similar Posts