< Back
Kerala

Kerala
ബുധനാഴ്ച വരെ ശക്തമായ മഴ തുടരും; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
|9 Aug 2021 7:08 AM IST
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്.
ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ മാസം 12 വരെ തെക്ക് പടിഞ്ഞാറൻ, വടക്കൻ അറബിക്കടൽ ഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. ഈ ഭാഗത്തേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം.