< Back
Kerala

Kerala
സംസ്ഥാനത്ത് നാളെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
|25 Aug 2025 2:52 PM IST
കേരള തീരത്ത് ഇന്ന് മുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് നാളെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
വടക്കൻ ജില്ലകളിൽ ജാഗ്രതാ നിർദേശവുമുണ്ട്. കേരള തീരത്ത് ഇന്ന് മുതൽ 28 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.