< Back
Kerala

പ്രതീകാത്മക ചിത്രം
Kerala
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതി തീവ്രന്യൂനമർദം ശക്തി പ്രാപിക്കുന്നു; ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും
|11 May 2023 7:26 AM IST
വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ഇന്ന് അർധരാത്രിയോടെ അതി തീവ്രചുഴലിക്കാറ്റാകുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതി തീവ്രന്യൂനമർദം ശക്തി പ്രാപിക്കുന്നു. ഇന്ന് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ഇന്ന് അർധരാത്രിയോടെ അതി തീവ്രചുഴലിക്കാറ്റാകുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്‍റെ ഫലമായി അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട,ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.