< Back
Kerala

Kerala
സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
|16 May 2024 6:25 AM IST
തെക്ക് കിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്തെ തുടർന്നാണ് സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. മിന്നലോടു കൂടിയുള്ള മഴക്കാണ് സാധ്യത.ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. തെക്ക് കിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്തെ തുടർന്നാണ് സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നത്.
രാജ്യത്ത് കാലവർഷം മേയ് 19ഓടു കൂടി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. അതിനിടയിൽ സംസ്ഥാനത്തെ കാലാവർഷം മേയ് 31ഓടെ എത്തുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.